ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പ്കേസിലെ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞ സംഭവത്തില്‍ സിബിഐ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് കേള്‍ക്കില്ല. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിയ കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോടതി അലക്ഷ്യ നടപടി വേണം. ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
കേസ് ഇന്ന് കേള്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എന്താണ് തിടുക്കമെന്നും ആരാഞ്ഞു. ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അതിന് തെളിവ് തരണമെന്ന് കോടതി അറിയിച്ചു. കേസ് നാളെ പരിഗണിക്കും. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.