Kerala

ചൈത്രയ്ക്ക് പക്വതയില്ല; ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം: ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടും. ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ലെന്നും ഐപിഎസ്സുകാര്‍ക്ക് എന്തുമാകാമെന്ന് കരുതുന്നത് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്‍എസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്നും നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top