തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് നാളെ തുടക്കമാകും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ജനമഹായാത്ര കാസര്‍ഗോഡ് നായന്മാര്മൂലയില് വൈകിട്ട് മൂന്നിന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. 28ന് തിരുവനന്തപുരത്താണ് സമാപനം.
മണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുകയും, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. തെരഞ്ഞെുപ്പിന് പാര്‍ട്ടിയെയും, അണികളേയും സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്റ യാത്ര. സ്ഥാനാര്‍ഥി ചര്‍ച്ചകളും യാത്രയ്ക്കിടെ നടക്കും. 28ന് തിരുവനന്തപുരത്താണ് സമാപനസമ്മേളനം.