Breaking News

ആരോഗ്യനില മോശമാകുന്നു; അണ്ണാഹസാരെയുടെ നിരാഹാരസമരം നാലാംദിനത്തില്‍

മഹാരാഷ്ട്ര: ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അണ്ണാഹസാരെയുടെ നിരാഹാരസമരം നാലാംദിനത്തില്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുനയനീക്കങ്ങള്‍ തള്ളിയ അദ്ദേഹം, സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹസാരെയുടെ ആരോഗ്യനില മോശമായിതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വന്തംഗ്രാമമായ മഹാരാഷ്ട്ര റാളെഗണ്‍ സിദ്ധിയില്‍, ബുധനാഴ്ചയാണ് അണ്ണാഹസാരെ സമരം ആരംഭിച്ചത്.

ലോകായുക്ത നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടത് അദ്ദേഹത്തെ ധരിപ്പിച്ചെങ്കിലും, ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രംനല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. അനുകൂലതീരുമാനം എന്നുവരുന്നോ, അന്നുവരെ പിന്‍മാറില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

കാര്‍ഷികപ്രശ്‌നങ്ങളുടെ പരിഹാരവും സമരത്തിന്റെ ഒരാവശ്യമായതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും കര്‍ഷകസംഘടനകളും ഹസാരെയെ പിന്തുണയ്ക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top