പനാജി: രാഹുല്‍ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് ബിജെപി എംഎല്‍എ. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിനെ കാണാന്‍ എത്തിയ രാഹുലിന്റെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.