കോഴിക്കോട്: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നോട്ടീസ്. പോലീസ് സുരേന്ദ്രൻ്റെ വീട്ടിലെത്തി നേരിട്ടാണ് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നോട്ടീസ്.
അതേസമയം കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല എന്ന റിപ്പോർട്ട് ആണ് ഇപോഴുള്ളത്.