കണ്‍സ്യൂമര്‍ഫെഡ് ഈ വര്‍ഷം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് പുതിയതായി നിയമിതനായ ചെയര്‍മാര്‍ എം.മെഹബൂബ് പറഞ്ഞു. പുതിയ ഉപഭോക്തക്കളെ ആകര്‍ഷിക്കാനും വിവിധ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പരമാവധി സ്റ്റോക്ക് ചെയ്യുന്ന ആധുനിക ഹൈപ്പര്‍ മാര്ക്കറ്റുകളായിരിക്കും ഇവയോരോന്നും.
അഴിമതി പൂര്‍ണ്ണമായി ഒഴിവാക്കിയും, ചെലവ് ചുരുക്കിയും കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മെഹബൂബ് പറഞ്ഞു. 2017-18 വര്‍ഷം 61.82 കോടി രൂപയുടെ ലാഭമാണ് കണ്‍സ്യൂമര്‍ഫെഡ് നേടിയത്. ഈ സമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 59 കോടി രൂപയുടെ ലാഭം കരസ്ഥമാക്കി കഴിഞ്ഞു.
പരമാവധി ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് സംഭരിക്കും. ത്രിവേണി സ്റ്റോറുകളുടെ നഷ്ടം 50 കോടിയായിരുന്നത് 26 കോടിയായി കുറഞ്ഞു. വ്യപാരത്തിലുണ്ടാവുന്ന നഷ്ടം നികത്തുന്നത് വിദേശ മദ്യ വില്‍പ്പനയിലൂടെയാണ്.