Kerala

അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലെത്തും,കൺസ്യൂമർഫെഡ് ഓൺലൈൻ പോർട്ടൽ തയാറാക്കി

കോഴിക്കോട്:കോവിഡ് പ്രതിരോധ മെഡിസിൻ കിറ്റ് കുറഞ്ഞ വിലക്ക് ലഭ്യമാക്കിയതിനു പിന്നാലെ പോർട്ടൽ വഴി ഓർഡർ നൽകിയാൽ വീട്ടുവാതിൽക്കൽ സാധനമെത്തിക്കാനുള്ള സംവിധാനവുമായി കൺസ്യൂമർഫെഡ്. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് സംവിധാനമൊരുങ്ങുന്നത്. അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായാണ് കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ പോർട്ടൽ തയാറാക്കി.

10 ഇനങ്ങൾ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും നീതി മെഡിക്കൽ സ്‌റ്റോറുകളിലെയും വാട്സാപ് നമ്പറിൽ ലഭിക്കുന്ന ഓർഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top