Kerala

കോവിഡ് പ്രതിരോധ മെഡിസിൻ കിറ്റുമായി കൺസ്യൂമർ ഫെഡ്

തിരുവനന്തപുരം:കോവിഡ് രോഗബാധിതർ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകുന്ന തരത്തിൽ വിവിധ മരുന്നുകൾ ആരോഗ്യദായക ഇനങ്ങൾ, മാസ്ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ ഉൾപ്പെടുത്തി മെഡിക്കൽ കിറ്റുമായി കൺസ്യൂമർഫെഡ്. പാരസെറ്റമോൾ, മൗത്ത് വാഷ്, വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഇൻഹലേഷൻ ടാബ്,മാസ്കുകൾ, ഒ ആർ എസ് പൗഡർ, സാനിറ്റൈസർ തുടങ്ങി 10 ഇനങ്ങൾ അടങ്ങിയ കിറ്റ് ആണ് വിപണിയിലെത്തിക്കുന്നത്. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 78 നീതി സ്റ്റോറുകളിലുടെയാണ് ആദ്യഘട്ടത്തിൽ കിറ്റ് എത്തിക്കുക. തുടർന്ന് കൺസ്യൂമർഫെഡിൻ്റെ നിയന്ത്രണത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന ആയിരത്തോളം മെഡിക്കൽ സ്റ്റോറുകൾ വഴിയും കിറ്റ് എത്തിക്കും. പൊതുവിപണിയിൽ 637 രൂപ വില വരുന്ന കിറ്റ് ഇരുനൂറ് രൂപയ്ക്കാണ് നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകുക.

കൺസ്യൂമർഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ കിറ്റ് ലോഞ്ചിംഗ് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ പി എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ സനിൽ എസ് കെ സ്വാഗതവും അഡ്മിനിസ്ട്രേഷൻ മാനേജർ പി കെ അനിൽകുമാർ നന്ദിയും അറിയിച്ചു. ഗാന്ധിനഗർ നീതി മെഡിക്കൽ സ്റ്റോറിൽ വെച്ച് പ്രതിരോധ മെഡിസിൻ കിറ്റ് ആദ്യവില്പന അഡ്വക്കേറ്റ് പി എം ഇ ഇസ്മായിൽ നിർവഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top