Latest News

സൂപ്പര്‍താരങ്ങളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി പാല്‍ വ്യാപാരികള്‍

ചെന്നൈ: തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ പാല്‍വ്യാപാരികള്‍ രംഗത്ത്. റിലീസിംഗ് ദിവസം താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പാല്‍കവറുകള്‍ മോഷ്ടിക്കുന്നുവെന്നാണ്
വ്യാപാരികളുടെ പരാതി.

അര്‍ദ്ധരാത്രിയില്‍ കടകളില്‍ വിതരണത്തിനായി എത്തുന്ന പാല്‍കവറുകള്‍ കടയുടെ വെളിയില്‍ തന്നെ പെട്ടിയില്‍ സൂക്ഷിക്കുകയാണ് പതിവ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍കവറുകള്‍ വന്‍തോതില്‍ മോഷ്ടിക്കപ്പെടുന്നതായി കണ്ടെത്തിയതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പാല്‍ വിതരണ തൊഴിലാളികളുടെ ക്ഷേമസംഘടന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top