ഓഡിയന്‍സ് ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ(ബാര്‍ക്) കണക്കനുസരിച്ച് മലയാള ന്യൂസ് സെഗ്മെന്റില്‍ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനം മനോരമ ന്യൂസും കരസ്ഥമാക്കി.
കഴിഞ്ഞ മാസങ്ങളില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ജനം ടിവി നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. മൂന്നാം സ്ഥാനം മാതൃഭൂമി ന്യൂസിനാണ്. അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണ്. 12 ജനുവരി മുതല്‍ 18 വരെയുളള ഒരാഴ്ച്ചത്തെ കണക്കനുസരിച്ചാണ് ബാര്‍ക് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
വിനോദ ചാനലില്‍ ഏറ്റവുമധികം കാഴ്ച്ചക്കാരുളളത് ഏഷ്യാനെറ്റിനാണ്. രണ്ടാം സ്ഥാനം ഫ്ളവേഴ്സ് ടിവിയും മൂന്നാം സ്ഥാനം മഴവില്‍ മനോരമയ്ക്കുമാണ്. നാലാം സ്ഥാനത്ത് സൂര്യ ടിവിയും അഞ്ചാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസുമാണ്.