Kerala

വ്യവസായം തുടങ്ങാന്‍ 30 ദിവസത്തിനകം അനുമതി

അപേക്ഷ നല്‍കി 30 ദിവസത്തിനകം വ്യാവസായിക സംരംഭങ്ങള്‍ക്ക് 14 ഏജന്‍സികളുടെ അനുമതി ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ കല്‍പ്പിത അനുമതി ലഭിച്ചതായി കണക്കാക്കാം. നടപടിയെടുക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന വകുപ്പായിരിക്കും കല്‍പ്പിത ലൈസന്‍സിന് ഉത്തരവാദിയെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ഐ.ഡിസിക്ക് കീഴില്‍ ആരംഭിച്ച കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ്(കെ-സ്വിഫ്റ്റ്) സംവിധാനം വഴിയാണ് ഏകജാലക അപേക്ഷ രീതി നടപ്പാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top