മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ 200 കോടി കളക്ഷന്‍ ചിത്രമായ ‘ലൂസിഫര്‍’ ആദ്യമായി ടെലിവിഷനിലെത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ പ്രൈമിലൂടെ എത്തിയതിന് പിന്നാലെയാണ് ചിത്രം ചാനലുകളിലെത്താനൊരുങ്ങുന്നത്. ജൂണ്‍ മാസത്തില്‍ ഏഷ്യാനെറ്റില്‍ ‘ലൂസിഫര്‍’ സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയുന്നത്. ഇത് കാണിച്ചുകൊണ്ടുള്ള പ്രമോഷന് പരസ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്. ലൂസിഫര്‍ തിയറ്ററിലെത്തിയതിന്റെ 75-ാം ദിനമായ ഇന്നാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ജൂണില്‍ ലൂസിഫര്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും
By
May 24, 2019 5:23 pm