Kerala

പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കും ഇടയ്ക്കാണ് ബിജെപി പ്രവര്‍ത്തകരായ വിജേഷ്, കുന്നുമ്മല്‍ നാരായണന്‍ എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായത്. അടുത്തിടെ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് വിജേഷ്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.

ശബരിമല കര്‍മ്മസിമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളേ തുടര്‍ന്ന് മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പേരാമ്പ്ര മേഖലയില്‍ വ്യാപകമായി ബിജെപി, സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ പലവട്ടം ഏറ്റുമുട്ടുകയും ചെയ്തു.സിപിഐഎം പ്രാദേശിക നേതാവും ഗ്രാമപഞ്ചായത്തംഗവുമായ ജയേഷിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top