രാജ്യാന്തര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീത ഗോപിനാഥ്, ഒമാനിലെ വ്യവസായിയുമായ കോഴിക്കോട് സ്വദേശി വി ടി വിനോദ് എന്നിവരേയും 30 ഓളം വിദേശ ഇന്ത്യക്കാരേയും പ്രവാസ ഭാരതീയ സമ്മാന്‍ പുരസ്ക്കാരം നല്കി ആദരിച്ചു.
വാരണസിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. വിദേശ ഇന്ത്യക്കാര്‍ക്ക് രാഷ്ട്രപതി നല്കുന്ന ഏറ്റവും വലിയ പുരസ്ക്കാരമാണ് പ്രവാസ ഭാരതീയ സമ്മാന്‍.