Breaking News

ട്രായ്‌യുടെ പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം; 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍

കൊച്ചി: കേബിള്‍ ടിവി, ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രായ്‌യുടെ പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്യും.

ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്‌സ് സംയുക്ത സമിതി അറിയിച്ചു.

150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരുമെന്നാണ് ഇവരുടെ ആരോപണം.

പേ ചാനലുകളുടെ മാക്സിമം നിരക്ക് 19 രൂപയില്‍ 10 രൂപയായി കുറയ്ക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യുക, കേബിള്‍ ടിവി ബേസിക് നിരക്ക് 150 ചാനലുകള്‍ക്ക് 200 രൂപയായി പുനര്‍ നിശ്ചയിക്കുക. റെഗുലേഷന്റെ ഭാഗമായുള്ള MSO-LCO അനുപാതം പുനപരിശോധിക്കുക, ഇലക്ട്രിക് പോസ്റ്റിന്റെ ഭീമമായ വാടക കുറയ്ക്കുക.തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top