കൊച്ചി; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പൊലീസിന് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം തിടുക്കത്തില്‍ മടങ്ങുകയായിരുന്നു.