Kerala

പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി ജോയ് ആലുക്കാസ് ഗ്രൂപ്പ്; എറണാകുളം ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന ആദ്യത്തെ വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു

എറണാകുളം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ്. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന ആദ്യത്തെ വീടിന്റെ നിര്‍മ്മാണം നോര്‍ത്ത് പറവൂരില്‍ ആരംഭിച്ചു. വീടിന്റെ കല്ലിടല്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് എ ഐ നിഷാദ് നിര്‍വ്വഹിച്ചു. നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകര പഞ്ചായത്ത് കാരശ്ശേരി ശശിയ്ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജന്‍, പഞ്ചായത്ത് മെംബര്‍ പി പി ആരൂഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top