Business

സെന്‍സെക്‌സ് 155 പോയിന്റ് ഉയര്‍ന്നു

സെന്‍സെക്‌സ് 155 പോയിന്റ് വര്‍ധനയോടെ 35,850 ലാണ് വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച ക്ലോസ് ചെയ്തത്. നിഫ്റ്റി 44 പോയിന്റ് ഉയര്‍ന്ന് 10,772ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടി, റിയാലിറ്റി ഓഹരികളുടെ മുന്നേറ്റത്തിന് ചുവട് പിടിച്ചാണ് സൂചികകള്‍ മുന്നോട്ട് ചലിച്ചത്. നിഫ്റ്റി ഐടി സൂചിക 1.1 ശതമാനമാണ് വര്‍ധിച്ചത്. പ്രമുഖ ഐടി കമ്പനികളായ മെന്‍ഡ്ട്രി, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

ശോഭ ഡെവലപ്പേഴ്‌സ്, ഗോദറേജ് പ്രോപ്പര്‍ട്ടീസ് എന്നീ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരിവില വര്‍ദ്ധന, നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 1.2 ശതമാനം മുന്നേറാന്‍ കളമൊരുക്കി.

ഫ്‌ളാറ്റുകളുടെ ജിഎസ്ടി 5 ശതമാനമായി കുറയുമെന്ന വാര്‍ത്തയാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് അനുഗ്രഹമായത്.

അമേരിക്കന്‍ സമ്പദ് മേഖലയില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ വരുന്നത് മൂലം ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും മുന്നേറ്റത്തിന്റെ പാതയിലായിരുന്നു.

കോര്‍പ്പറേറ്റ് ഫലങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, തുടങ്ങിയവയുടെ ഫലങ്ങള്‍ ഈയാഴ്ച്ച തന്നെ പുറത്ത് വരും. എന്തിരുന്നാലും കരുതലോടെയാണ് നിക്ഷേപകര്‍ ഓഹരിവിപണിയില്‍ വ്യാപാരം നടത്തുന്നത്. വിപണി തുടര്‍ന്നുളള ദിവസങ്ങളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് വിധേയമാകുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top