Biennale

കരി പറഞ്ഞ കാടുജീവിതം

കരിയിലൂടെ കാടുജീവിതത്തിന് ജീവന്‍ നല്‍കി നന്ദന്‍ പി.വി യുടെ ആര്‍ട്ട് റൂം പരിശീലനകളരി. കുട്ടികളിലെ സമകാലീന കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് ബിനാലെ വേദിയായ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ആര്‍ട്ട് റൂം തുടങ്ങിയത്.

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനാണ് നന്ദന്‍ പ്രകൃതി ദൃശ്യങ്ങള്‍ കടലാസിലേക്ക് പകര്‍ത്തുന്നത്. വന്യമൃഗങ്ങളെ വരയ്ക്കുന്നതിനുള്ള നുറുങ്ങു വിദ്യകള്‍ പകര്‍ന്നു നല്‍കുന്നതിലൂടെ അവയുടെ പ്രത്യേകതകളും വിശദീകരിക്കും. ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്കാണ് ആര്‍ട്ട് റൂമില്‍ നന്ദന്റെ ചിത്രകലാ പരിശീലന കളരിയുള്ളത്.

എന്തു കൊണ്ടാണ് കരി കൊണ്ട് വരയ്ക്കുന്നതെന്ന ചോദ്യത്തിന് നന്ദന്റെ ഉത്തരം രസകരമാണ്. കരി കൊണ്ടു വരയ്ക്കുന്നതെല്ലാം പെന്‍സില്‍ കൊണ്ടും വരയ്ക്കാവുന്നതാണ്. പക്ഷെ കരി നല്‍കുന്ന മാനസികതലം വേറെയാണ്. മാത്രമല്ല വലിയ രചനകളിലെ വരകളില്‍ കൂടുതല്‍ നിയന്ത്രണം കരി നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ട് റൂം കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും മുതിര്‍ന്നവരും ഇവിടെ സജീവമാണ്. പുതിയ കലാരചനാരീതികള്‍ പഠിക്കാന്‍ മുതിര്‍ന്നവരും ആര്‍ട്ട് റൂമില്‍ എത്തുന്നുണ്ട്. പരിശീലന കളരി ബുധനാഴ്ച സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top