Latest News

ആര്‍ബിഐ കേന്ദ്രഗവണ്‍മെന്റിന് 40000 കോടിയുടെ ഇടക്കാല ലാഭവിഹിതം നല്‍കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് മാസത്തോടെ കേന്ദ്രഗവണ്‍മെന്റിന് 30,000 മുതല്‍ 40,000 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി.

നരേന്ദ്രമോദി ഗവണ്‍മെന്റ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മാറികടക്കാനാണ് ഇത്തരമൊരു നടപടിക്ക് റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനം ഗവണ്‍മെന്റിന് നല്‍കണമെന്ന ആവശ്യത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഇന്ററിം ഡിവിഡന്റ് (interim divident ) കൈമാറാനുള്ള പുതിയ നീക്കം.

മാര്‍ച്ച് അവസാനത്തോടെ ആദ്യ ഗഡുവായ 30,000 കോടി രൂപ കൈമാറും. ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ഇന്ററിം ഡിവിഡന്റിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കും. കേന്ദ്ര ഗവണ്‍മെന്റിന് 1 ലക്ഷം കോടി രൂപയുടെ റവന്യു വരുമാന കുറവ് ഇപ്പോള്‍ നിലവിലുണ്ട്. ആര്‍ബിഐയില്‍ നിന്ന് ലഭിക്കുന്ന ഇന്ററിം ഡിവിഡന്റ് ധനകാര്യം പ്രതിസന്ധിക്ക് തല്‍ക്കാലം പരിഹാരമാവുമെന്നാണ് ജെയ്റ്റിലി അവകാശപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top