Breaking News

സൈമണ്‍ ബ്രിട്ടോയ്ക്ക് നാടിന്റെ യാത്രാമൊഴി

എറണാകുളം ടൗണ്‍ഹാളില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി. മൂന്ന് മണിക്ക് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കൈമാറും.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ടൗണ്‍ഹാളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. തന്നെ സന്ദര്‍ശിക്കാന്‍ റീത്തുകളുമായി ആരും വരരുതെന്ന് ബ്രിട്ടോ മരിക്കുന്നതിന് മുമ്പ് തന്നെ ഭാര്യ സീനയോട് നിര്‍ദേശിച്ചിരുന്നു.

കലാലയ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി 35 വര്‍ഷക്കാലം പൊതുപ്രവര്‍ത്തനം നടത്തിവരുന്ന ബ്രിട്ടോയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നിരവധി വിദ്യാര്‍ഥികളാണ് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. ചക്രക്കസേരയിലെ വിപ്ലവ നായകന്‍ ഇനി കേരളക്കരയ്ക്ക് ഓര്‍മയാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top