Breaking News

അഹങ്കാരത്തിന് കൈയ്യുംകാലും വച്ച് നടക്കുകയാണ് എന്‍എസ്എസ് എന്ന് വെള്ളാപ്പള്ളി

എന്‍എസ്എസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് അവരെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍നിന്ന് മാറില്ല. നുണപ്രചാരണങ്ങള്‍ക്ക് ആശയങ്ങളെ തകര്‍ക്കാനാവില്ല. മതിലില്‍ കേരളത്തിലുടനീളം എസ്.എന്‍.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്. മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top