Entertainment

ഇലക്ഷന്‍ ഉന്നം വച്ചുളള ബയോപിക്കുകളെ ട്രോളി മുരളിഗോപി

ഇലക്ഷന് മുന്നോടിയായി ഇറങ്ങാനിരിക്കുന്ന ബയോപിക് സിനിമകളെ ട്രോളി നടന്‍ മുരളി ഗോപി രംഗത്ത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറങ്ങാനിരിക്കുന്ന നാല് ചിത്രങ്ങളെ ട്രോളിയാണ് മുരളി ഗോപി പോസ്റ്റിട്ടിരിക്കുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന അതേപടിയാണ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന അര്‍ത്ഥത്തിലാണ് മുരളിഗോപിയുടെ പോസ്റ്റ്.

ചരിത്രം വളച്ചൊടിക്കപ്പെടുന്ന വിധവും അതിലൂടെ ജനങ്ങള്‍ എങ്ങനെ വഞ്ചിതരാകുന്നു എന്നുമായിരുന്നു ദിലീപ് നായകനായ ‘കമ്മാര സംഭവം’ പറയാതെ പറഞ്ഞത്. ഈ ചിത്രത്തിന്റെ പേര് ഹാഷ്ടാഗ് ചെയ്തുകൊണ്ടാണ് മുരളിയുടെ ട്രോള്‍ പോസ്റ്റ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന ഏടുകള്‍ ചര്‍ച്ച ചെയ്യുന്ന നാല് ചിത്രങ്ങളാണ് 2019ല്‍ പുറത്തിറങ്ങുന്നത്. എന്‍ ടി ആര്‍, താക്കറെ, ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, യാത്ര എന്നീ നാല് ചിത്രങ്ങളാണ് രാഷ്ട്രിയം പ്രമേയമായി 2019ല്‍ ഇറങ്ങാനിരിക്കുന്ന നാല് ചിത്രങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top