പ്രായമോ അതൊരു കാര്യമേ അല്ലെന്നാണ് ഇപ്പോള്‍ ലാലേട്ടന് ഫാന്‍സുകാരുടെ പക്ഷം. ഒടിയനുവേണ്ടി ശരീരഭാരം കുറച്ച് ചുള്ളന് ചെക്കനായി വന്നതിന്റെ പിന്നാലെ ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.
അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ തന്റേതായ മികവ് പുലര്‍ത്താന്‍ ശ്രമിക്കുന്ന താരം പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്വഴക്കമാണ് കാഴ്ചവച്ചത്. 16 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്.