Latest News

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: കാവേരിപ്രശ്‌നമുയര്‍ത്തി അണ്ണാ ഡിഎംകെ രാജ്യസഭ സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ബുധനാഴ്ച ചേരും.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ പരസ്യമായി എതിര്‍ത്തിരുന്നവരാണ് നിര്‍ണായകദിവസം സഭ തടസപ്പെടുത്തിയത്. ബില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സര്‍ക്കാര്‍ അണ്ണാ ഡിഎംകെയെ രംഗത്തിറക്കി നടപടികള്‍ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുത്തലാഖ് ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ യുപിഎ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ടിആര്‍എസ് നീക്കം സര്‍ക്കാരിന് ആശ്വാസമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top