കോട്ടയം: കോട്ടയം വാഴൂരില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്.
ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുപ്പും ബൈക്കുമായി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം. മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ കൈനകരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.