Breaking News

ചാനല്‍ തിരഞ്ഞെടുക്കാന്‍ ജനുവരി 31 വരെ സമയം

പുതിയ താരിഫ് ഓര്‍ഡര്‍ അനുസരിച്ച് ടിവി ചാനലുകള്‍ ലഭ്യമാക്കുന്നതിനായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡയറക്ട് ടു ഹോം സര്‍വീസുകള്‍ക്കും ട്രായ് ഒരു മാസം കൂടി സമയം അനുവദിച്ചു. ഇതോടെ ഫ്രീ ടു എയര്‍ ചാനലുകളില്‍ നിന്നും പേ ചാനലുകളില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ജനുവരി 31 വരെ സമയം ലഭിക്കും. ഫെബ്രുവരി ഒന്നിന് പുതിയ വരിസംഖ്യാ നിരക്ക് പ്രാബല്യത്തില്‍ വരും.

ചാനലുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലും അവ്യക്തവും വ്യാജവുമായ നിരവധി പ്രചരണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനുമായാണ് ഒരു മാസം സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി എസ്‌കെ ഗുപ്ത പറഞ്ഞു.

ട്രായിയുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ഏതൊക്കെ ചാനലുകള്‍ വേണമെന്ന് ഉപഭോക്താവിന് സ്വയം തീരുമാനിക്കാം. അടിസ്ഥാന പാക്കേജായ 130 രൂപയ്ക്ക് ( നികുതിയുള്‍പ്പെടെ ഏകദേശം 160 രൂപ ) 100 ചാനലുകള്‍ ഉപഭോക്താവിന് ലഭിക്കും. ഇതില്‍ 26 എണ്ണം ദൂരദര്‍ശന്‍ ചാനലുകളായിരിക്കും. ഫ്രീ ടു എയര്‍ ചാനലുകളുടെ ലിസ്റ്റില്‍ നിന്നും ബാക്കി 74 എണ്ണം ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിന് പുറമേ തിരഞ്ഞെടുക്കുന്നത് പേ ചാനലുകളാണെങ്കില്‍ അവയുടെ പ്രത്യേകം വരിക്കാരാകേണ്ടതുണ്ട്. കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്ന പായ്ക്കുകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. 19 രൂപയാണ് പേ ചാനലിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക. ഒരു രൂപയില്‍ താഴെ വിലയുള്ള ചാനലുകളുമുണ്ട്. ഇവയുടെയെല്ലാം നിരക്ക് വിവരങ്ങള്‍ ട്രായിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

http://www.trai.gov.in

തങ്ങള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ നിശ്ചയിച്ച് കഴിഞ്ഞെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 2019 ജനുവരി 31 വരെ അതാത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ചാനലുകളുടെ പട്ടിക അറിയിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top