Uncategorized

ട്രായിക്കെതിരെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ കോടതിയിലേക്ക്


മുംബൈ: ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ട്രായ് ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ഭേദഗതി വരുത്തിയതിനെത്തരെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ കോടതിയിലേക്ക്. ട്രായിയുടെ പുതിയ ഉത്തരവ് പ്രകാരം എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി നല്‍കേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ലഭിക്കും. ഇതില്‍ 25 ദൂരദര്‍ശന്‍ ചാനല്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിട്ടുമില്ല. മുമ്പ് 25 ഡി.ഡി.ചാനലുകളടക്കം നൂറുചാനലായിരുന്നു. അപ്പോള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നത് 75 ചാനലുകള്‍ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തിരഞ്ഞെടുക്കാം. മാര്‍ച്ച് ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും.

ബൊക്കെയില്‍ (ഒന്നിച്ച് തരുന്ന) വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാനും പാടില്ല. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്സ് ചാനലുകള്‍ക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നല്‍കുമ്പോള്‍ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകള്‍മാത്രമേ ഇനി ബൊക്കെയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നും പറയുന്നു.

ട്രായിയുടെ പുതിയ ഭേദഗതി ശരിയായ രീതിയില്‍ തയ്യാറാക്കിയതല്ലെന്നാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ വാദം. ഇപ്പോഴത്തെ
ഒരു ചാനലിന്റെ നിരക്ക് ബൊക്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണെന്ന് ട്രായിയുടെ വാദം ശരിയല്ലെന്നും ബ്രോഡ്കാസ്റ്റര്‍മാര്‍ പറയുന്നു. ചാനലുകളിലെ പരിപാടികള്‍ക്ക് മുടക്കുന്ന തുകയില്‍ ഉണ്ടായ വലിയ വര്‍ധനവും മറ്റു ചിലവുകളും പരിഗണിക്കുമ്പോള്‍ ട്രായിയുടെ പുതിയ ഭേദഗതി ദോഷകരമാകുമെന്നാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ വാദം. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷനൊപ്പം ചേര്‍ന്നും ഒറ്റയ്കും കോടതിയെ സമീപിച്ച് ട്രായിയുടെ പുതിയ ഭേദഗതിയില്‍ സ്റ്റേ നേടാനാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top