Breaking News

കേരള പോലീസിന്റെ ഫേസ്ബുക്ക് പട്രോളിനെപ്പറ്റി പഠിക്കാന്‍ മൈക്രോസോഫ്റ്റ്

കേരള പോലീസാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. നവമാധ്യമങ്ങളിലെ സജീവ ഇടപെടല്‍ കേരള പോലീസിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കു എന്ന് പറയാം. ക്രിയാത്മകമായ ട്രോളുകളിലൂടെയും സംവാദങ്ങളിലൂടെയും തങ്ങളുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ജനകീയമാക്കുകയാണവര്‍. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും മറുപടി പറയുന്ന വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളുന്ന സൗഹാര്‍ദമായി ഇടപെടുന്ന പോലീസിനെ അതോടെ മലയാളികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ കേരള പോലീസിന്റെ നവമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ച് ടെക് ലോകത്തെ ഭീമന്മാരായ മൈക്രോ സോഫ്റ്റ് പഠനം നടത്താന്‍ ഒരുങ്ങുകയാണ്. പൊതുജന സമ്പര്‍ക്കത്തിന് രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്. ഗവേഷണത്തില്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുത്തതു കേരള പോലീസിനെയാണ്. നവമാധ്യമങ്ങളില്‍ പ്രത്യേകിച്ചു ഫേസ്ബുക്കില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണു കേരള പോലീസിനെ ഇതിനായി തെരഞ്ഞെടുത്തത്. പരമ്പരാഗത രീതികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയങ്ങളില്‍നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള കേരള പോലീസിന്റെ ആശയവിനിമയവും അതിനു ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്.

പോലീസ് സേനകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസ്, ക്വീന്‍സ്ലാന്‍ഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു. സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top