Kerala

അങ്കംകുറിക്കാന്‍ കുമ്മനം മടങ്ങിയെത്തുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: ശബരിമല കോലാഹലങ്ങള്‍ കേരളത്തില്‍ കത്തി ജ്വലിക്കുമ്പോള്‍ ബിജെപിയുടെ പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് അറിയുന്നത്.

ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുന്നുണ്ട്. പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ഇറക്കുന്നത്. ഇടതുമുന്നണിയും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ ഇറക്കുമെന്ന് ഉറപ്പാണ്. ഈ ഘട്ടത്തില്‍ കുമ്മനം കൂടി എത്തിയാല്‍ ശക്തമായ ത്രികോണ മത്സരമാകും തിരുവനന്തപുരത്ത് നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top