Latest News

കണ്ണൂര്‍ എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനംമന്ത്രി കെ കെ ഷൈലജ നിര്‍വഹിച്ചു

കണ്ണൂര്‍ എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനംമന്ത്രി കെ കെ ഷൈലജ നിര്‍വഹിച്ചു. പതിനായിരം ചതുരശ്ര അടിയില്‍ 2 നിലകളിലായി ഒരുക്കുന്ന കോംപ്ലെക്സ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും.

എയര്‍ ഇന്ത്യ നേതൃത്വം നല്‍കുന്ന എയര്‍ ട്രാന്‍സ്പോര്‍ട് ലിമിറ്റഡിനാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പ് ചുമതല . വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു പത്തു ദിവസം പിന്നിടുമ്പോള്‍ യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് . എല്ലാ സര്‍വീസുകളും നിറഞ്ഞ യാത്രക്കാരുമായാണ് യാത്ര ചെയ്യുന്നത് . കൂടുതല്‍ ഡൊമസ്റ്റിക് ,ഇന്റര്‍നാഷണല്‍ സര്‍വീസ് ആരംഭിക്കാന്‍ 2019 ല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. വിദേശ വിമാന കമ്പനികള്‍ക്കും അടുത്ത വര്‍ഷം സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി ലഭിച്ചേക്കും.

ഗോ എയര്‍ കൂടുതല്‍ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയോടും ആഭ്യന്തര സര്‍വീസ് നടത്താന്‍ ആവശ്യപെട്ടിട്ടുണ്ട് . CISF ബരാക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും കിയാല്‍ m d v തുളസി ദാസ് പറഞ്ഞു.

‘വിമാനത്താവളത്തില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സംരംഭങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാകും. വിമാനത്താവളത്തിന് പുറത്തും ഒരുപാട് വ്യാപാര സമുച്ഛയങ്ങള്‍ വരുന്നുണ്ട്. അതിലൂടെയും പ്രദേശവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൈവരും. കാര്‍ഗോ കോംപ്ലക്‌സ് വഴി ഒരുപാട് ചരക്ക് നീക്കം നടക്കട്ടെ എന്ന് ആശംസിക്കുന്നതായും ശിലാസ്ഥാപനം നടത്തിക്കൊണ്ടു മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top