തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
നിയമാനുസൃതമായിത്തന്നെ ഇവരെ നിയമിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കും. ഗതാഗത പ്രന്‍സിപ്പല്‍ സെക്രട്ടറിയും കെ.എസ്.ആര്.ടി.സി എം.ഡിയും അടങ്ങുന്നതായിരിക്കു സമിതിയെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര് ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കും.