പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ യാത്ര തുടരുന്നതിനിടെ ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായി. തുടര്‍ന്ന് പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.