Kerala

ശബരിമലയില്‍ വീണ്ടും രണ്ട് യുവതികള്‍; പ്രതിഷേധം ശക്തം

ശബരിമല: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍. ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡില്‍ നടക്കുന്നത്.

ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലിട്ട് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ഇതിനിടെ പൊലീസ് ബിന്ദുവിനോടും കനകദുര്‍ഗയോടും പ്രതിഷേധത്തെ കുറിച്ച് പറഞ്ഞെങ്കിലും പിന്മാറാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇപ്പോള്‍ കനത്ത സുരക്ഷയില്‍ യുവതികള്‍ തിരിച്ചിറങ്ങുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. റോഡില്‍ നിന്ന് പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല.

കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങുന്നത്.

തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു പാെലീസ് അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു പറഞ്ഞു. ഇവരെ സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് പൊലീസ് തിരിച്ചിറക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top