Kerala Politics

വനിതാമതിലിന് സര്‍ക്കാര്‍ പണമില്ലെന്ന് കോടിയേരി

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലധികം വനിതകളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎംമ്മും അനുകൂല സംഘടനകളും നടത്തിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോഡ് മുതല്‍ തിരുവന്തപുരം വരെയുള്ള 620 കി.മീ ദൂരമാണ് വനിതാമതില്‍ സംഘടിപ്പിക്കുക. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ബഹുമുഖ വ്യക്തിത്വങ്ങളായ സ്തീകള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി വനിതാ മതിലില്‍ അണിചേരുമെന്നും കോടിയേരി പറഞ്ഞു.

കാസര്‍കോഡ് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് തിരുവന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് മതില്‍ അവസാനിക്കുക. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു പൈസപോലും വനിതാ മതിലിനായി ഉപയോഗിക്കില്ലയെന്നും കോടിയേരി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top