Latest News

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരിച്ചെടുക്കണം, എഎപിയില്‍ കലഹം ; അല്‍ക്ക ലാംബ എം.എല്‍എയോട് രാജിവെക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പ്രമേയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ടിയില്‍ പോര് തുടരുന്നു. കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായി നല്‍കിയ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത അല്‍ക്ക ലാംബ എം.എല്‍എയോട് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എഎപിയുടെ പ്രമേയത്തെ അല്‍ക്ക പിന്തുണച്ചില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി ചോദിച്ചതായി സ്ഥിരീകരിച്ച അല്‍ക്ക ഉടന്‍ രാജിക്കത്ത് നല്‍കുമെന്ന് അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്രമേയം ഡല്‍ഹി നിയസഭ പാസാക്കിയത്. എഎപി എം.എല്‍.എ ജെര്‍ണയില്‍ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്.

പ്രമേയത്തെ പിന്തുണക്കാന്‍ കനത്ത സമ്മര്‍ദമുണ്ടെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയ യോഗത്തില്‍ നിന്ന് അവര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക്ക 2014 ലിലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നത്. ചാന്ദ്നി ചൗക്ക് മണ്ഡലത്തെയാണ് അവര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top