Kerala

കൊച്ചിയില്‍ 5 കോടിയുടെ ‘ഐസ് മെത്ത്’ പിടിച്ചെടുത്ത സംഘത്തിന് വമ്പന്‍ ഇടപാടുകാരുമായി ബന്ധം

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് ഇന്നലെ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്ക് സംസ്ഥാനത്തെ വമ്പന്‍ മയക്കുമരുന്ന് കടത്തുമായി ബന്ധമുളളതായി സൂചന. ഹാഷ് ഓയിലും ബ്ലു മെത്തും(മെത്താംഫിറ്റമിന്‍) അടക്കമുളള മയക്കുമരുന്നുകളാണ് പോലീസ് ഇന്നലെ പിടിച്ചെടുത്തത്. ഡ്രഗ് മാര്‍ക്കറ്റില്‍ അഞ്ച് കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ക്രിസ്മസ് ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കായി വിതരണത്തിനെത്തിച്ചതാണ് മയക്കുമരുന്നെന്ന് കരുതുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനത്ത് നടന്ന 200 കോടിയുടെ മയക്കുമരുന്ന് വേട്ടയുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അലിയെന്ന ലഹരി മാഫിയാ തലവന്റെ പിന്നാലെയാണ് നിലവില്‍ എക്‌സൈസും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും എന്നാണ് സൂചന.

എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് സെപ്റ്റംബറില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. പിടികൂടിയ 32 കിലോ എംഡിഎമ്മിന് 200 കോടി രൂപ വിലമതിക്കുന്നതാണ്. കേരള പോലീസിന്റെയും നാര്‍കോട്ടിക് സെല്ലിന്റെയും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. അതേസമയം ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് ഇനിയും മയക്കുമരുന്നിന്റെ ഒഴുക്ക് തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top