Latest News

കരയോഗ കെട്ടിടത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുടശ്ശനാട് എന്‍.എസ്.എസ് കരയോഗ കെട്ടിടത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനാണ് കുടശ്ശനാട് കരയോഗം കെട്ടിടത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയത്. കരയോഗ കെട്ടിടത്തിന് മുന്നിലെ കൊടിമരത്തിന്‍ ചുവട്ടില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്നെഴുതിയ റീത്തും വെച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top