മികച്ച തുടക്കം കാഴിച്ചവച്ച ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി ഇന്ത്യന്‍ ബോളിംഗ് നിര. ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങിനിറങ്ങിയെ ഓസീസിന് 49 റണ്‍സ് മാത്രമാണ് ഇന്ന് നേടാനായത്. ഇഷാന്ത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷും വിഹാരിയും ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയന്‍ നായകന് ടിം പെയിനെ 38 റണ്‍സിലാണ് ബുംറ പുറത്താക്കിയത്. പൊതുവെ ബോളിംഗിനെ പിന്തുണയ്ക്കുന്ന പെര്‍ത്തിലെ മൈതാനത്ത് അതീവശ്രദ്ധയോടെയാണ് ഓസീസ് ബാറ്റ് വീശിയതെങ്കിലും ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കു മുന്പില് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോവുകയായിരുന്നു.
മാര്‍ക്കസ് ഹാരിസ്(70), ആരോണ്‍ ഫിഞ്ച്(50), ട്രാവിസ് ഹെഡ(58) എന്നിവരുടെ അര്ധസെഞ്ച്വുറികളാണ് ഓസീസിന് തുണയായത്. ഫിഞ്ച്-മാര്‍ക്കസ് കൂട്ടുകെട്ടില്‍ നേടിയ 112 റണ്‍സിലായിരുന്നു ഓസ്ട്രേലിയ റണ്‍വേട്ട തുടങ്ങിയത്. ഒരു സ്പിന്നറെ പോലും ഉള്‍പ്പെടുത്താതെയായിരുന്നു ഇന്ത്യന്‍ ടീം ഇറങ്ങിയത്. എന്നാല്‍ തീരുമാനം ശരിവയ്ക്കും വിധത്തിലായിരുന്നു പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം.
That's it from the 1st Innings. Australia 326. Ishant picks 4, Bumrah, Yadav and Vihari pick 2 each #TeamIndia #AUSvIND pic.twitter.com/enmP3hQSeA
— BCCI (@BCCI) December 15, 2018