റഫാല്‍ യുദ്ധ വിമാന കരാറിനെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റഫാലില്‍ അഴിമതി നടന്നിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പൊളിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം. തെറ്റായ വിവരങ്ങള്‍ നല്കി രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും സത്യം എന്നും വിജയിക്കുമെന്നും ഷാ പറഞ്ഞു.