തെലുങ്കാനയില്‍ ടിആര്‍എസ് (തെലുങ്കാന രാഷ്ട്ര സമിതി ) വ്യാഴാഴ്ച സര്‍ക്കാര്‍ രൂപീകരിക്കും. അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവു അധികാരത്തിലേറുന്നത്.
ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാന്‍ സാധിച്ചത്. ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുകള്‍ നേടി.
സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒന്‍പത് മാസങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു നിയമസഭ പിരിച്ചുവിട്ട് ചന്ദ്രശേഖര റാവു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്.