Kerala

ബാരിക്കേഡുകള്‍ നീക്കണം; ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍. ബാരിക്കേഡുകള്‍ പുനക്രമീകരിക്കാനും വാവര്‍ നടയിലെ ബാരിക്കേഡുകള്‍ നീക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

തീര്‍ഥാടക നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിനനുസരിച്ചാകണം. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തടസമില്ലെന്നും സന്നിധാനത്ത് പ്രതിഷേധം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

മാത്രമല്ല, ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെ.എസ്.ആര്‍.ടി.സി ടൂ വേ ടിക്കറ്റ് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കലാകാരന്‍മാര്‍ക്ക് ശബരിമലയില്‍ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതില്‍ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു. ശിവമണിക്ക് നടപന്തലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, നിലയ്ക്കലില്‍ പൊലീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവിടെ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കണമെന്നും ഉന്നതാധികാര സമിതിയുടെ നിര്‍ദേശമുണ്ട്. ഒപ്പം പമ്പയില്‍ കൂടുതല്‍ ടോയിലറ്റ് സൗകര്യവും ഒരുക്കാന്‍ നിര്‍ദേശം നല്‍കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top