ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 25 പവന് പൂവത്തൂര്‍ നിവാസി പന്തായില്‍ ദിനേഷ്
പോലീസ് പിടിയില്‍.
കുന്നംകുളം സ്വദേശിയായ സത്രീയുമായി ഫേസ്ബുക്കില്‍ ലൈക്കടിച്ചാണ് ബന്ധം തുടങ്ങിയത്. പിന്നീട് ഫോണ്‍വഴിയും ബന്ധം വളരുകയും നേരിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആറുമാസമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണ്.
സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞാണ് പലപ്പോഴായി ദിനേഷ് സ്ത്രീയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്. തിരിച്ചുതരാമെന്ന കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങള്‍ തിരികെ നല്‍കാതായപ്പോഴാണ് സ്ത്രീ പോലീസില്‍ പരാതിപ്പെട്ടത്.
അന്വേഷണത്തില്‍ ഗുരുവായൂരില്‍ നിന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആഭരണങ്ങള്‍ കുന്നംകുളത്തിന് സമീപത്തുള്ള സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ പണയം വച്ചിരിക്കുകയാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.