Breaking News

നാല് അന്താരാഷ്ട്ര വിമാനവത്താവളം കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം

ഇന്ത്യയില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ളത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ ഉദ്ഘാടനം ഈ നേട്ടം കേരളം തമിഴ്‌നാടുമായി പങ്കുവെക്കുകയായിരുന്നു.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഈ സംസ്ഥാനങ്ങളില്‍ പ്രധാനമായും അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പത്തനംതിട്ടയില്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം വരുംവര്‍ഷങ്ങളില്‍ പ്രവര്‍ത്തന സജ്ജമായാല്‍ ഏറ്റവുമധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. ഒന്നരലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം വിദേശമലയാളികള്‍ കേരളത്തിലേക്ക് അയക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top