കല്ലമ്പലം: മൗനം സൊല്ലും വാര്ത്തെകള് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന് അഭിമന്യു രമാനന്ദന് (31) വാഹനാപകടത്തില്‍ മരിച്ചു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങലിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ സംവിധായകനായ രാഹുല്‍ റിജില്‍ നായരാണ് മൗനം സൊല്ലും വാര്ത്തെകള് എന്ന ആല്‍ബവും സംവിധാനം ചെയ്തിരിക്കുന്നത്.