ആലപ്പുഴ: 59-ാം സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ദിനത്തിലേക്ക് കടന്നു. 185 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 723 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും കലാ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 708 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 706 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. 54 ഇനങ്ങളിലാണ് ഇനി മത്സരം പൂര്‍ത്തിയാകാനുള്ളത്. വിധികര്‍ത്താവിനെച്ചൊല്ലി മത്സരാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ ഇന്നലെ മാറ്റി വച്ച കൂടിയാട്ട മത്സരവും ഇന്ന് നടക്കും.
സ്കൂള്‍ കലോത്സവം; കലാകിരീടത്തിനായി കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം
By
December 9, 2018 10:33 am