പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി നാരായണന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. മണ്ഡലകാലം അവസാനിക്കുന്നതുവരെ നീട്ടണമെന്നാണ് ആവശ്യം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം കൂടി നിരോധനാജ്ഞ നീട്ടാനാണു സാധ്യത.
അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി.