Kerala

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ വിധി നിര്‍ണയം നടത്തി ദീപ മടങ്ങി

കവിത കോപ്പിയടി വിവാദത്തില്‍പ്പെട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതില്‍ കലോത്സവവേദിയില്‍ പ്രതിഷേധം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത് മടങ്ങി.

എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തുന്നതിനെതിരേ മൂല്യ നിര്‍ണയവേദിക്ക് മുന്നില്‍ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മൂല്യ നിര്‍ണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ മുപ്പതാം നമ്പര്‍ വേദിയായ എല്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top