Kerala

ബീവറേജിലേക്ക് പോകാന്‍ സൗജന്യ ബസ് പാസ് വേണം; കലക്ടര്‍ക്ക് കര്‍ഷകന്റെ അപേക്ഷ

മറയൂര്‍: ദൂരെയുള്ള ബീവറേജിലേക്ക് പോകാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണമെന്നാശ്യപ്പെട്ട് കലക്ടര്‍ക്ക് അപേക്ഷ. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്‍ഷകന്‍ ചെങ്കോട്ടയ്യന്‍ ആണ് സൗജന്യ ബസ് പാസിനായി ഈറോഡ് കലക്ടര്‍ക്കു അപേക്ഷ നല്‍കിയിരിക്കുന്നത്.

ഗ്രാമത്തില്‍ സര്‍ക്കാരിന്റെ മദ്യവില്‍പനശാല ഇല്ലാത്തതിനു പരിഹാരമായി സൗജന്യ ബസ് പാസ് വേണമെന്നാണ് ആവശ്യം. ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കില്‍ പോയി മദ്യപിച്ച് വരുമ്പോള്‍ പൊലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചുവെന്നും ചെങ്കോട്ടയ്യന്‍ പരാതി പറയുന്നു.

തന്റെ ഗ്രാമത്തില്‍ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാന്‍ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്‍ അപേക്ഷയില്‍ ആവശ്യപെട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top